അഴീക്കോടന്റെ വധത്തില്‍ കരുണാകരന് പങ്ക്: വി.എസ്
തൃശൂര്‍: അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തില്‍ കെ.കരുണാകരന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് നിയമസഭയില്‍ ആരോപിച്ചത് താനാണെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സപ്തംബര്‍ 22 വ്യാഴാഴ്ച തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അച്യുതാനന്ദന്‍ വ്യക്തമാക്കി.
അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ക്കും കരുണാകരന്‍ ഉത്തരവാദിയാണ്. അടിയന്തരാവസ്ഥ സമയത്ത് സംഭവിച്ചതെല്ലാം ശരിയാണെന്ന അഭിപ്രായമാണ് കരുണാകരന് ഇപ്പോഴും ഉള്ളതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
കേരളത്തില്‍ നക്സലിസം ഇല്ലാതാക്കിയത് പ്രധാനമായും സിപിഎം നയങ്ങളാണ്. സിപിഎം നടപ്പാക്കിയ ഭൂപരിഷ്ക്കരണ നയമാണ് സംസ്ഥാനത്ത് നക്സലിസം ഇല്ലാതാക്കിയത്. കേരളത്തിലും ബംഗാളിലും നക്സലിസമില്ലാതാക്കാന്‍ സിപിഎമ്മിന്റെ നയങ്ങള്‍ക്കു കഴിഞ്ഞു.
സംസ്ഥാനത്തെ ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെ തോല്‍പ്പിക്കാനാണ് ഡിഐസിയുമായി ധാരണയുണ്ടാക്കിയത്. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തില്‍ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. ഡിഐസിയുമായി ധാരണയുള്ള സ്ഥിതിക്ക് അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് ഉത്തരവാദിത്തമുണ്ട്. അത് സിപിഎം പ്രവര്‍ത്തകര്‍ ഭംഗിയായ നിര്‍വഹിക്കും.
ഡിഐസിയുമായി സഖ്യം തുടരുമോയെന്നതു സംബന്ധിച്ച് ഇപ്പോള്‍ എടുക്കേണ്ടതില്ലെന്നും തീരുമാനം അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications