പാകിസ്ഥാനില്‍ ബോംബ് സ്ഫോടനങ്ങളില്‍ നാല് മരണം
ലാഹോര്‍: പാകിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലാഹോറില്‍ സപ്തംബര്‍ 22 വ്യാഴാഴ്ചയുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ നാല് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു.
ആള്‍ത്തിരക്കേറിയ ഒരു പബ്ലിക് പാര്‍ക്കില്‍ ഒരു സൈക്കിള്‍ ബോംബ് സ്ഫോടനമാണ് ആദ്യമുണ്ടായത്. സൈക്കിളിന്റെ സീറ്റിനടിയില്‍ വച്ചിരുന്ന ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.
ഒന്നര മണിക്കൂറിനു ശേഷം ലാഹോറിലെ വാണിജ്യകേന്ദ്രത്തിലെ ഒരു ജ്വല്ലറി കടയ്ക്കു പുറത്താണ് രണ്ടാമത്തെ ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തീവ്രവാദികളാണ് സ്ഫോടനങ്ങള്‍ക്കു പിന്നിലെന്ന് കരുതുന്നതായി പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് അറിയിച്ചു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരുമേറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications