നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സെബി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓഹരി വിപണികളിലെ വ്യാപാരത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സെബി ചെയര്‍മാന്‍ എം.ദാമോദരന്‍ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഓഹരി വിപണിയിലെ കുത്തനെയുള്ള ഉയര്‍ച്ചയും ഇടിവും പഠനവിധേയമാക്കപ്പെടുമെന്നും ഉപജാപത്തിനുള്ള നീക്കങ്ങള്‍ തടയുമെന്നും സെബി ചെയര്‍മാന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ഓഹരി സൂചിക 260 പോയിന്റ് ഇടിവ് വന്നതിനെ തുടര്‍ന്നതിനെ തുടര്‍ന്ന് 36,000 കോടി രൂപ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരുന്നു. വിപണിയിലെ കുത്തനെയുള്ള കുതിച്ചുകയറ്റത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് ആശങ്കയുണ്ടെന്നും പ്രശ്നത്തില്‍ അദ്ദേഹം ഇടപെടുകയും യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്തുവെന്നുമുള്ള അഭ്യൂഹങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളുമാണ് സൂചിക ഇടിയാനുള്ള ഒരു കാരണം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പിന്നീട് വ്യക്തമായി.












Click it and Unblock the Notifications