ബീഹാറില്‍ യുപിഎ സീറ്റ് ധാരണയിലെത്തി
ദില്ലി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിഎ ഘടകകകക്ഷികളും സിപിഎമ്മും സീറ്റ് ധാരണയിലെത്തി.
ആകെയുള്ള 234 സീറ്റുകളില്‍ ഭൂരിഭാഗത്തിലും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയായിരിക്കും മത്സരിക്കുക. കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിക്കും. എന്‍സിപി എട്ട് സീറ്റുകളിലും സിപിഎം ഒമ്പത് സീറ്റുകളിലും മത്സരിക്കും.
അതേ സമയം സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് അതൃപ്തരാണെന്ന് സൂചനയുണ്ട്. 15 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 84 സീറ്റുകളില്‍ 10ല്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് ചൂണ്ടിക്കാട്ടി ലാലു പ്രസാദ് യാദവ് കൂടുതല്‍ സീറ്റ് നല്‍കാന്‍ വിസമ്മതിച്ചു.












Click it and Unblock the Notifications