ദില്ലിയില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തു
ദില്ലി: തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ പീഡനം പെരുകിവരുന്നു. സപ്തംബര്‍ 22 വ്യാഴാഴ്ച രാത്രിയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സ്ത്രീകള്‍ ദില്ലിയില്‍ ബലാത്സംഗത്തിന് ഇരയായി.
ദില്ലിയിലെ അശോക് നഗര്‍ പ്രദേശത്താണ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തത്. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ ഭര്‍ത്താവിന്റെ രണ്ടു സുഹൃത്തുക്കള്‍ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
തെക്കന്‍ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാസ് പ്രദേശത്തെ ജാംറധ്പൂര്‍ ഗ്രാമത്തിലാണ് മറ്റൊരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. രണ്ട് കേസുകളിലും പ്രതികള്‍ ഒളിവിലാണ്.












Click it and Unblock the Notifications