പ്രീതിയെ കുടുക്കാന്‍ ശ്രമിച്ചിട്ടിട്ടില്ല: ഭണ്ഡാര്‍കര്‍
മുംബൈ: പ്രീതി ജയിനിനെ പൊലീസിന്റെ പിടിയില്‍പ്പെടുത്താന്‍ മുന്‍ അധോലോക നായകന്‍ അരുണ്‍ ഗാവ്ലിക്ക് താന്‍ 50,000 രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് ചലച്ചിത്ര സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ വ്യക്തമാക്കി.
തന്റെ ജീവിതമാണ് അപകടത്തിലായതെന്നും താനെന്തിന് മറ്റൊരാളെ പ്രശ്നത്തിലാക്കാന്‍ പണം നല്‍കണമെന്നും ഭണ്ഡാര്‍കര്‍ പറഞ്ഞു.
അതേ സമയം സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുമെന്ന് പ്രീതി ജെയ്നിന്റെ അഭിഭാഷകര്‍ അറിയിച്ചു. ഭണ്ഡാര്‍കര്‍ ഗാവ്ലിക്ക് പണം നല്‍കിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ മുംബൈ പൊലീസ് തയ്യാറായിട്ടില്ല.












Click it and Unblock the Notifications