പ്രളയക്കെടുതി: ആന്ധ്രയില്‍ മരണസംഖ്യ 74 ആയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 74 ആയ്ി.
10 ജില്ലകളിലെ ഇരുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നേ കാല്‍ ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര്‍റെഡ്ഢി അറിയിച്ചു.
സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടമെത്രയെന്ന് കണക്കാക്കിയിട്ടില്ലെന്നും അടിയന്തിര ദുരിതാശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications