ക്രമസമാധാനം പാലിക്കുന്നതില്‍ വീഴ്ച: രമേശ്
കണ്ണൂര്‍: തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരില്‍ ക്രമസമാധാന നില പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ വീഴ്ച കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയതിനു ശേഷം അഴീക്കോടന്‍ വധത്തിന്റെയും രാജന്‍ കേസിന്റെയും പേരില്‍ കെ.കരുണാകരനെ അപമാനിക്കാനാണ് വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. ഇത്തരമൊരു സമീപനം അര്‍ഹിക്കുന്നയാളല്ല കരുണാകരന്‍. സിപിഎ കരുണാകരനെ വേട്ടയാടുകയാണ്.
അഴീക്കോടന്‍ വധത്തെ കുറിച്ച് വി.എസ് നടത്തിയ പ്രസ്താവനയോട് പിണറായി വിജയന്‍ പ്രതികരിക്കണം. ലാവ്ലിന്‍ പോലുള്ള പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ അടിയന്തിരാവസ്ഥാ വിവാദമുണ്ടാക്കിയത് സിപിഎമ്മാണ്. അതില്‍ അവര്‍ തന്നെ പെടുകയാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications