എട്ട് ജില്ലകളില്‍ ശനിയാഴ്ച വോട്ടെടുപ്പ്
തിരുവനന്തപുരം: എട്ടു തെക്കന്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സപ്തംബര്‍ 24 ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. ഈ ജില്ലകളിലെ പ്രചാരണം വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് സമാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 583 ഗ്രാമപഞ്ചായത്തുകളിലേക്കും 97 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 33 മുനിസിപ്പാലിറ്റികളിലേക്കും നാല് കോര്‍പ്പറേഷനുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
11,829 വാര്‍ഡുകളിലായി ഏതാണ്ട് 20,927 പോളിംഗ് സ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,199 സ്ഥാനാര്‍ഥികളാണ് ഈ ജില്ലകളില്‍ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് പോളിംഗ്. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്.
വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ 13,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലെ കാവലിന് മുപ്പതിനായിരത്തോളം പൊലീസുകാരും നിയോഗിക്കപ്പെടും. പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ അധികം പൊലീസുകാരെ വിന്യസിക്കും.
പാലക്കാട് കാസര്‍കോട് വരെയുള്ള എട്ട് ജില്ലകളില്‍ സപ്തംബര്‍ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ പ്രചാരണം ശനിയാഴ്ച സമാപിക്കും.












Click it and Unblock the Notifications