രേഖ നല്‍കിയതില്‍ ആഭ്യന്തര സെക്രട്ടറി അശ്രദ്ധ കാട്ടി: ഡിജിപി
കൊച്ചി: തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിലെ ക്രമക്കേടു സംബന്ധിച്ച തന്റെ വിശദീകരണകത്ത് സത്യവാങ്മൂലത്തോടൊപ്പം ഹൈക്കോടതിക്കു നല്‍കി ആഭ്യന്തര സെക്രട്ടറി അശ്രദ്ധ കാണിച്ചതായി ജയില്‍ ഡിജിപി എം.ജി.എ.രാമന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷം പരോളനുവദിക്കപ്പെട്ട തടവുകാരുടെ ലിസ്റും ഡിജിപി സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചു. ആഗസ്ത് 27ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സത്യവാങ്മൂലം നല്‍കിയത്.
മുന്‍സര്‍ക്കാരിന്റെ കാലത്ത് മുന്നൂറോളം തടവുകാര്‍ക്ക് ക്രമവിരുദ്ധമായി പരോള്‍ അനുവദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ 2005 ഫിബ്രവരി ഒമ്പതിന് 1996-2001 കാലത്ത് പരോള്‍ അനുവദിച്ചതില്‍ ആഭ്യന്തരമന്ത്രിയാണ് ഉത്തരവാദിയെന്ന് കാണിച്ച് താന്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ വിശദീകരണകത്താണ് സത്യവാങ്മൂലത്തോടൊപ്പം ഹൈക്കോടതിയില്‍ ഹാജരാക്കിയതെന്ന് ഡിജിപി അറിയിച്ചു.
സര്‍ക്കാരിന് താന്‍ നല്‍കിയ കത്ത് അശ്രദ്ധമായി ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടിയില്ലായിരുന്നെന്നും അതുമൂലമാണ് ആഗസ്ത് 23ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായതെന്നും ഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications