വോട്ടര്‍മാരെ തടയുന്നവരെ അറസ്റ് ചെയ്യും
തിരുവനന്തപുരം: വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്നും തടയുന്നവരെ പഞ്ചായത്ത് നിയമം അനുസരിച്ച് അറസ്റ് ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ട് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. സപ്തംബര്‍ 27ന് വൈകീട്ട് അഞ്ചു മണിയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പോസ്റല്‍ വോട്ടുകള്‍ വെള്ളിയാഴ്ച ചെയ്യാം.
വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധല്ല. വോട്ട് ചെയ്യാനെത്തുന്നവര്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ ഹാജരാക്കിയാല്‍ മതിയാവും.
തിരഞ്ഞെടുപ്പ് ദിവസങ്ങളിലെ കാവലിനായി കേരള പൊലീസിനു പുറമെ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായി എട്ട് കമ്പനി പൊലീസിനെ രംഗത്തിറക്കുമെന്ന് മോഹന്‍ദാസ് അറിയിച്ചു.












Click it and Unblock the Notifications