കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം കേസ് ശനിയാഴ്ചത്തേക്കു മാറ്റി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അജിത സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് സപ്തംബര്‍ 24 ശനിയാഴ്ചത്തേക്ക് മാറ്റി.

കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യിലാണ് കേസിന്റെ വാദം കേള്‍ക്കുന്നത്. വിചാരണയ്ക്കിടെ കേസില്‍ പുതുതായി ഒരാളെ പ്രതി ചേര്‍ക്കുന്നതിന് ഹൈക്കോടതിയുടെ ഉപദേശം തേടേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. 1988ലെ പഞ്ചാബിലെ രഞ്ജിത്സിംഗ് കേസിന്റെ വിധി ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.

പ്രോസിക്യൂട്ടറുടെ ഈ വാദം കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ വിശദീകരണത്തിനായി കേസ് ശനിയാഴ്ചയിലേക്ക് മാറ്റി.

കേസിലെ 16 പ്രതികളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. ശനിയാഴ്ച സിറ്റിംഗ് നടക്കുമ്പോള്‍ പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്ന് കോടതി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X