ഇലക്ഷന്‍ ഡ്യൂട്ടി ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
തിരുവനന്തപുരം: ഏറ്റവുമേറെ പ്രശ്നസാധ്യതാ ബൂത്തുകളുള്ള കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തി.
നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ജീവനക്കാര്‍ക്ക് മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടാവുകയാണെങ്കില്‍ ജീവനക്കാരനോ അവകാശിക്കോ ഒരു ലക്ഷം രൂപ ലഭിക്കും.
പ്രീമിയം തുകയായ 1,64,200 രൂപ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസ് നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ എം.പി.രാംകുമാറിനു കൈമാറി.












Click it and Unblock the Notifications