പാലക്കാട് മൂന്ന് കോടി രൂപയുടെ ചന്ദനം പിടിച്ചു
പാലക്കാട്: ആലത്തൂരിനടുത്ത് എരുമയൂരിലെ ഒരു സ്വകാര്യ മില്ലിനു സമീപം വച്ച് മൂന്ന് കോടിയിലേറെ രൂപ വില വരുന്ന ചന്ദനം പൊലീസ് പിടിച്ചെടുത്തു.
തത്തമംഗലത്ത് വാഹന പരിശോധന നടത്തുന്നതിനിടയില്‍ കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടുക്കുകയായിരുന്നു. മില്ലിന് സമീപമെത്തിയപ്പോള്‍ ഡ്രൈവറുള്‍പ്പെടെ കാറിലുണ്ടായിരുന്ന എല്ലാവരും ഓടി രക്ഷപ്പെട്ടു. വാഹനനത്തില്‍ തിരച്ചില്‍ നടത്തിയ പൊലീസ് ആദ്യം 11 ചാക്ക് ചന്ദനമുട്ടി കണ്ടെടുത്തു. തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയില്‍ പരിസരത്തു നിന്ന് 400 ചാക്ക് ചന്ദനമുട്ടി കണ്ടെടുത്തു.
മില്‍ പൊലീസ് റെയ്ഡ് ചെയ്യുകയും ചെയ്തു. മണ്ണാര്‍കാട്ടുകാരനായ അബ്ദുള്‍ കാസി എന്നയാളാണ് ഈ മില്‍ വാടകയ്ക്കെടുത്തിട്ടുള്ളത്.












Click it and Unblock the Notifications