ലൈംഗിക തൊഴിലാളികള്‍ക്കായി അമ്മയുടെ പദ്ധതികള്‍
അമൃതപുരി: മുംബൈയിലെയും കൊല്‍ക്കത്തയിലെയും ലൈംഗികതൊഴിലാളികളുടെ പുനരുദ്ധാരണത്തിനായി മാതാ ആമൃതാനന്ദമയി മഠം രണ്ട് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആരംഭിക്കുന്നു. രാജ്യത്തെ ആത്മഹത്യാനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതികള്‍ക്കുള്ളതെന്ന് മാതാ ആമൃതാനന്ദമയി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ കുട്ടികളെ ആശ്രമം ദത്തെടുക്കും. ആശ്രമം കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കും.
പദ്ധതി സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അമൃതാനന്ദമയി പറഞ്ഞു. നിലവിലുള്ള നിയമം അനുസരിച്ച് ദത്തെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് 18 വയസായാല്‍ അവരെ മാതാപിതാക്കളെ തിരിച്ചേല്പിക്കേണ്ടതുണ്ട്. ഇത് അമ്മയുടെ തൊഴിലേക്ക് തന്നെ പോകാന്‍ അവരെ നിര്‍ബന്ധിതമാരാക്കുമെന്നും അതിനാല്‍ ഇതുസംബന്ധിച്ച നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും അമൃതാനന്ദമയി പറഞ്ഞു.
കൊല്‍ക്കത്തയില്‍ 35,000 സ്ത്രീകള്‍ ലൈംഗിക തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും എട്ടും 13ഉം വയസിനിടയില്‍ പ്രായമുള്ളവരാണ്.












Click it and Unblock the Notifications