കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് നില മെച്ചപ്പെടുത്തും: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലമെച്ചപ്പെടുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി. തിരുവനന്തപുരം ജഗതി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

പ്രതിപക്ഷം പ്രതിരോധത്തിലേക്ക് നീങ്ങിയ ആദ്യ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് ലഭിച്ച ജനപിന്തുണ ഇതിനു തെളിവാണ്.

കോണ്‍ഗ്രസ് കൂടുതല്‍ ഐക്യത്തോടെ നീങ്ങിയതും പ്രതിപക്ഷത്തെ അനൈക്യവും ആശയക്കുഴപ്പവും ഭരണ മുന്നണിക്ക് അനുകൂലമായ സ്ഥിയുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന് പ്രതികൂലമായ ഒരു ഘടകവും ഈ തിരഞ്ഞെടുപ്പിലുണ്ടായിട്ടില്ലെന്ന് ആന്റണി അവകാശപ്പെട്ടു.

വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ജഗതി സ്കൂളിലെ ബൂത്തിനു പരിസരത്ത് ആന്റണി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിനെതിരെ ചിലര്‍ തടസ്സവുമായി രംഗത്തെത്തിയത് ചെറിയ തര്‍ക്കത്തിനിടയാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X