പാലായില്‍ ഡിഐസി സ്ഥാനാര്‍ഥിക്കു മര്‍ദനമേറ്റു
പാലാ: കള്ളവോട്ടിനെച്ചൊല്ലി ബൂത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍മാനും ഡിഐസി സ്ഥാനാര്‍ഥിയുമായ കെ.ആര്‍.മുരളീധരന്‍നായര്‍ക്കു മര്‍ദനമേറ്റു.
കവീക്കുന്ന് സെന്റ് ഇഫ്രേംസ് സ്കൂളിലെ ബൂത്തിലാണ് തര്‍ക്കമുണ്ടായത്. സ്ഥലത്ത് താത്കാലിക താമസക്കാരനായ ഒരാള്‍ വോട്ട് ചെയ്യാനെത്തിയതാണ് വാക്കേറ്റത്തിനിടയാക്കിയത്. ആളുടെ വിലാസം ശരിയല്ലെന്നും വോട്ട് ചെയ്യാനാകില്ലെന്നും പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു.
കള്ളവോട്ട് ചെയ്യെനെത്തിയയാളെ അറസ്റ് ചെയ്യണമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ വാക്കേറ്റം മൂത്തു. തുടര്‍ന്നുണ്ടായ പിടിവലിയിലാണ് മുരളീധരന്‍നായര്‍ക്ക മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ഇദ്ദേഹത്തിന് തലയ്ക്കു പരിക്കേറ്റു.












Click it and Unblock the Notifications