കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുന്നണികള്‍ക്കും കാപട്യമെന്ന് പത്മനാഭന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയോട് തൊട്ടുകൂടായ്മ പ്രഖ്യാപിച്ച ഇരുമുന്നണികളും തങ്ങളുടെ കാപട്യം വെളിപ്പെടുത്തുകയായിരുന്നുവെന്ന് ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വികസന പ്രശ്നങ്ങളായിരിക്കും പ്രധാനവിഷയമെന്ന് തുടക്കത്തിലേ ബിജെപി വ്യക്തമാക്കിയതാണ്. എന്നാല്‍ ബിജെപിയെ ലക്ഷ്യം വയ്ക്കുന്നതിലൂടെ മതേതരത്വത്തിന്റെ പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുകയാണ് ഇരുമുന്നണികളും ചെയ്തത്.

ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന് പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇരുമുന്നണികളും ചെയ്തത്. ബിജെപി കേന്ദ്രത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും ഏതാനും സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയുമാമെന്നിരിക്കെ ബിജെപിയുടെ പിന്തുണ തേടുന്നതില്‍ എന്താണ് തെറ്റെന്ന് പത്മനാഭന്‍ ചോദിച്ചു.

തദ്ദേശതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാവില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനു മുമ്പ് മുന്‍കൂര്‍ജാമ്യമെടുക്കലാണെന്ന് പത്മനാഭന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X