Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ ഫോട്ടോയെടുക്കുന്നത് തടഞ്ഞു

തൃശൂര്‍: ഡിഐസി നേതാവ് കെ. കരുണാകരന്‍ വോട്ട് ചെയ്യുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പ്രിസൈഡിംഗ് ഓഫീസര്‍ തടഞ്ഞത് തര്‍ക്കത്തിന് വഴിവച്ചു.

പൂങ്കുന്നം ഹരിശ്രീ സ്കൂളിലാണ് കരുണാകരന്‍ വോട്ട് ചെയ്യാനെത്തിയത്. ഫോട്ടോയെടുക്കാന്‍ തുനിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ മാറാതെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ശഠിച്ചതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കമുണ്ടായത്. പ്രിസൈഡിംഗ് ഓഫീസറെ അനുസരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറായില്ല.

വോട്ട് ചെയ്യാതെ കരുണാകരനും അല്പനേരം കാത്തുനിന്നു. ഒടുവില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് കരുണാകരന്‍ പറഞ്ഞതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വോട്ട് ചെയ്യുന്നതിന്റെ ഫോട്ടോയെടുക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചത്.

തരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് വോട്ടുചെയ്യുന്നതിന്റെ ഫോട്ടോയെടുക്കുന്നതു തടഞ്ഞതെന്നും താന്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും പ്രിസൈഡിംഗ് ഓഫീസര്‍ പിന്നീട് പറഞ്ഞു.

പോളിംഗ് ബൂത്തിനുള്ളില്‍ ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോണ്‍ എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയോടെ ഫോട്ടോയെടുക്കാമെന്നും വ്യവസ്ഥയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+