വോട്ടുചെയ്തത് കോണ്‍ഗ്രസിന്: കരുണാകരന്‍
തൃശൂര്‍: കോണ്‍ഗ്രസ് അടയാളത്തിലാണ് താന്‍ വോട്ടു ചെയ്തതെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍. ഇത്രയും കാലം കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുചെയ്ത ശേഷം പുതിയ ചിഹ്നത്തില്‍ വോട്ട് ചെയ്യേണ്ടിവന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കരുണാകരന്‍ ഇങ്ങനെ പ്രതികരിച്ചത്.
തൃശൂര്‍ പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതന്‍ സ്കൂളിലാണ് കരുണാകരന്‍ വോട്ട് രേഖപ്പെടുത്തിയത്. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള പ്രതിഷേധമാണ് തിരഞ്ഞെടുപ്പിലൂടെ രേഖപ്പെടുത്തുന്നത്. ജനങ്ങള്‍ക്കു സൗകര്യമായി വോട്ടു ചെയ്യാന്‍ പറ്റുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.
നേരത്തെ വോട്ടു രേഖപ്പെടുത്തുന്ന കരുണാകരന്റെ ഫോട്ടോയെടുക്കുന്നതില്‍ നിന്നും ഫോട്ടോഗ്രാഫര്‍മാരെ പോളിംഗ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.












Click it and Unblock the Notifications