കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണിയിലെടുക്കുന്നത് നിലപാട് പരിശോധിച്ച്: കോടിയേരി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കെ.കരുണാകരന്റെ ഡിഐസിയെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം ആ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ പരിശോധിച്ചതിനു ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിട്ടുവരികയും കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടികളും വ്യക്തികളുമായി മുമ്പും നീക്കുപോക്കുകകള്‍ നടത്തിയിട്ടുണ്ടെന്നും അവരില്‍ പലരെയും പിന്നീട് മുന്നണിയിലെടുത്തിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സപ്തംബര്‍ 24 ശനിയാഴ്ച കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. വിദ്യാഭ്യാസം, വ്യവസായം, ക്രമസമാധാനം തുടങ്ങിയ മേഖലകളിലെല്ലാം യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. യുഡിഎഫിന്റെ നാലരവര്‍ഷക്കാലത്തെ ദുര്‍ഭരണത്തിനുള്ള മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം.

കൂത്തുപറമ്പ്, അഴീക്കോട് ഉപതിരഞ്ഞെടുപ്പിലുണ്ടായ വന്‍പരാജയത്തില്‍ ആശങ്കാകുലരായ യുഡിഎഫ് ഇത്തവണ മലബാര്‍ മേഖലയില്‍ പ്രചാരണത്തിനായി എല്ലാ മന്ത്രിമാരെയും രംഗത്തിറക്കിയെന്ന് കോടിയേരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X