ലാവ്ലിന്‍: സിബിഐ അന്വേഷണത്തിന് ക്രൈം ഹര്‍ജി നല്‍കി
കൊച്ചി: ലാവ്ലിന്‍, ബ്രഹ്മപുരം കരാറുകളെ കുറിച്ചുള്ള കേസുകള്‍ സിബിഐക്ക് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.
ക്രൈം മാസികയുടെ എഡിറ്റര്‍ ടി.പി.നന്ദകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. ബ്രഹ്മപുരം ഡീസല്‍ പ്ലാന്റില്‍ ഘടിപ്പിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയായ എസ്ഇഎംടി പില്‍സ്റിക്കില്‍ നിന്നും യന്ത്രങ്ങള്‍ വാങ്ങിയത് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 75.28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന സി.വി.പത്മരാജനും മറ്റുമെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടില്‍ മൂലം അന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.












Click it and Unblock the Notifications