നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയം പുതുപ്പള്ളി എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴരയോടെയാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
ഡിഐസി നേതാവ് കെ.കരുണാകരന് തൃശൂരിലായിരുന്നു വോട്ട്. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി തിരുവനന്തപുരത്ത് ജഗതി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആലപ്പുഴ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications