തിരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാതിരുന്ന 28 പേരെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാതിരുന്ന 28 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിയ്ക്കെത്താതിരുന്ന 24 പേരെയും ആലപ്പുഴ എഴുപുന്നയില്‍ നാല് പേരെയുമാണ് സസ്പെന്റ് ചെയ്തത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പഞ്ചായത്തീരാജ് നിയമപ്രകാരമുള്ള നടപടിക്കു പുറമെ വകുപ്പുതല നടപടിയും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications