കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മണിവരെ 51 ശതമാനം പോളിംഗ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എട്ടു തെക്കന്‍ ജില്ലകളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോളിംഗ് സമാധാനപരമായി പുരോഗമിക്കുന്നു. നാല് മണിവരെ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് 44 ശതമാനവും കൊല്ലത്ത് 54 ശതമാനവും കോട്ടയത്ത് 53 ശതമാനവും പത്തനംതിട്ടയില്‍ 56 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. ആലപ്പുഴയില്‍ 57 ശതമാനവും ഇടുക്കിയില്‍ 44 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. എറണാകുളത്ത് 48 ശതമാനവും തൃശൂരില്‍ 50 ശതമാനവും പോളിംഗുണ്ട്.

ഇതുവരെ 50 ശതമാനം പോളിംഗ്
4.10 പിഎം

തിരുവനന്തപുരം: എട്ടു തെക്കന്‍ ജില്ലകളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇതുവരെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

തിരുവനന്തപുരത്തും ഇടുക്കിയിലും എറണാകുളത്തും 44 ശതമാനം വീതം പോളിഗുണ്ടായി. പത്തനംതിട്ടയില്‍ 50 ശതമാനവും ആലപ്പുഴയില്‍ 56 ശതമാനവും കൊല്ലത്ത് 54 ശതമാനവും കോട്ടയത്ത് 53 ശതമാനവും തൃശൂരില്‍ 50 ശതമാനവും പോളിംഗാണുണ്ടായത്.

ഇതുവരെ 42 ശതമാനം പോളിംഗ്
2.10 പിഎം

തിരുവനന്തപുരം: എട്ടു തെക്കന്‍ ജില്ലകളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇതുവരെ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ആലപ്പുഴയിലും എറണാകുളത്തും 42 ശതമാനം വീതം പോളിഗുണ്ടായി. പത്തനംതിട്ടയില്‍ 41 ശതമാനവും തിരുവനന്തപുരത്തും ഇടുക്കിയിലും 38 ശതമാനം വീതവും കൊല്ലത്ത് 39 ശതമാനവും കോട്ടയത്ത് 36 ശതമാനവും തൃശൂരില്‍ 36 ശതമാനവും പോളിംഗാണുണ്ടായത്.

ഇതുവരെ 35.8 ശതമാനം പോളിംഗ്
1.00 പിഎം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 12.30 വരെ 35.8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചില കേന്ദ്രങ്ങളില്‍ തര്‍ക്ക നടന്നെങ്കിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്.

പത്തനംതിട്ടയില്‍ 36 ശതമാനം പോളിംഗ് നടന്നു. ആലപ്പുഴയില്‍ 33 ശതമാനവും ഇടുക്കിയില്‍ 32 ശതമാനവും വോട്ട് ഇതുവരെ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇതുവരെ 30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.

ഇതുവരെ 31 ശതമാനം പോളിംഗ്
12.40 പിഎം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇതുവരെ 31 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇതുവരെ 30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയില്‍ 27 ശതമാനം പോളിംഗ് നടന്നു. ആലപ്പുഴയിലും ഇടുക്കിയിലും 32 ശതമാനം പേര്‍ വോട്ട് ഇതുവരെ രേഖപ്പെടുത്തി.

4 മണിക്കൂറിനുള്ളില്‍ 26 ശതമാനം പോളിംഗ്
12.10 പിഎം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആദ്യത്തെ നാല് മണിക്കൂറിനുള്ളില്‍ 26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൊതുവെ മന്ദഗതിയിലാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം ജില്ലയില്‍ 25 ശതമാനവും ആലപ്പുഴ ജില്ലയില്‍ 29 ശതമാനവും പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്. പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളില്‍ 11 മണി വരെ 27 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇടുക്കിയില്‍ 17 ശതമാനം പോളിംഗാണുണ്ടായത്. എറണാകുളത്തും തൃശൂരിലും 25 ശതമാനത്തില്‍ താഴെയാണ് പോളിംഗ്.

പൊതുവെ നല്ല പോളിംഗുണ്ടാവേണ്ട രാവിലെ പോളിംഗ് ശതമാനം താഴ്ന്ന നിലയിലാണ്.

വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: എട്ട് തെക്കന്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് സമാധാനപരമായി തുടരുന്നു. രാവിലെ 10 മണി വരെ 13 ശതമാനം വോട്ടെടുപ്പ് രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് 10 ശതമാനവും കൊല്ലത്ത് 20 ശതമാനവും പത്തനംതിട്ടയില്‍ ഏഴ് ശതമാനവും ആലപ്പുഴയില്‍ 13 ശതമാനവും എറണാകുളത്ത് 12 ശതമാനവും പോളിംഗാണ് 10 മണി വരെ രേഖപ്പെടുത്തിയത്.

രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പോളിംഗ് തുടക്കത്തില്‍ മന്ദഗതിയിലായിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും ചില കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറു മൂലം വോട്ടെടുപ്പ് തുടങ്ങുന്നത് വൈകി.

ഇന്ന് വോട്ടെടുുപ്പ് നടക്കുന്ന ഏതെങ്കിലും സ്ഥലങ്ങളില്‍ വോട്ടെടുപ്പ് സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ 26ന് വീണ്ടും അവിടെ വോട്ടെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X