രാജഗോപാലിന്റെ വോട്ടിനെ ചൊല്ലി തര്‍ക്കം
തിരുവനന്തപുരം: ക്രമനമ്പര്‍ തെറ്റിക്കിടന്നതിനാല് ബിജെപി നേതാവ് ഒ. രാജഗോപാലിന് ബൂത്ത് മാറി വോട്ട് ചെയ്യേണ്ടിവന്നു. തിരുവനന്തപുരം സംഗീത കോളേജിലെ ബൂത്തില്‍ ഇത് വാക്കേറ്റത്തിനിടയാക്കി.
രാജഗോപാലിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ക്രമനമ്പര്‍ തെറ്റികിടന്നതിനാല് അദേഹത്തിന്റെ പേര് കണ്ടുപിടിക്കാനാവാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങിയതാണ് തര്‍ക്കത്തിനിടയാക്കിയത്. അദേഹത്തിനു നല്കിയ സ്ലിപ്പിലുള്ള നമ്പര്‍ പ്രകാരം തിരുവനന്തപുരം സംഗീത കോളജിലെ ഒരു ബൂത്തിലെത്തിയെങ്കിലും വോട്ടര്‍പട്ടികയില്‍ പേരു കണ്ടെത്താനായില്ല. തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അടുത്ത ബൂത്തിലെത്തി വോട്ടര്‍പട്ടികയില്‍ പരിശോധിച്ചപ്പോഴാണ് പേര് കണ്ടെത്താനായത്.
വോട്ടര്‍ പട്ടികയില്‍ അവ്യക്ത നടന്നിട്ടുണ്ടെന്നതിന് തെളിവാണിതെന്ന് രാജഗോപാല്‍ പറഞ്ഞു.ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.