അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും: അദ്വാനി
സോമനാഥ്: സോമനാഥ ക്ഷേത്രത്തിലേക്കുള്ള തന്റെ യാത്ര അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമ്പോള്‍ മാത്രമാണ് അവസാനിക്കുകയെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി ഇതേ ദിവസം താന്‍ ദര്‍ശനത്തിനായി സോമനാഥിലെത്താറുണ്ട്. സോമനാഥില്‍ നിന്നും താന്‍ തുടങ്ങിയ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടുവെന്നും അദ്വാനി പറഞ്ഞു.
19900ല്‍ അയോധ്യയിലേക്കുള്ള രഥയാത്ര ആരംഭിച്ചതിന്റെ 15-ാം വാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് അദ്വാനി സോമനാഥിലെത്തിയത്.
ആര്‍എസ്എസിന് അഭിമതനായി കഴിഞ്ഞ അദ്വാനിയുടെ സോമനാഥ യാത്രയും സോമനാഥില്‍ നടത്തിയ പ്രസ്താവനയും ഏറെ രാഷ്ട്രീയപ്രാധാന്യത്തോടെയാണ് രാഷ്ട്രീയനനീരീക്ഷകര്‍ വീക്ഷിക്കുന്നത്.












Click it and Unblock the Notifications