ത്രിപുരയില്‍ എട്ടു പേരെ തീവ്രവാദികള്‍ വധിച്ചു
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുര ജില്ലയിലെ ബൃന്ദബംഗതില്‍ നാല് സ്ത്രീകളുള്‍പ്പെടെ എട്ടു പേരെ തീവ്രവാദികള്‍ കൊന്നു.
നിരോധിക്കപ്പെട്ട സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രന്റ് ഒഫ് ത്രിപുര (എന്‍എല്‍എഫ്ടി)യില്‍ ഉള്‍പ്പെടുന്നവരാണ് അക്രമികളെന്ന് സംശയിക്കുന്നതായി പൊലീസ പറഞ്ഞു.
സപ്തംബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെയാണ് കൂട്ടക്കൊല നടന്നത്. ആദ്യം ഈ പ്രദേശത്തെ പൊലീസ് ക്യാമ്പ് ആക്രമിച്ച തീവ്രവാദികള്‍ പിന്നീട് ഗ്രാമത്തിലെ മൂന്ന് നാല് വീടുകള്‍ വളയുകയും താമസക്കാര്‍ക്കു നേരെ വെടിവയ്ക്കുകയും ചെയ്തു. എട്ടു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാള്‍ അഗര്‍ത്തല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചു.












Click it and Unblock the Notifications