മൊബൈലില്‍ സംസാരിക്കുന്നതിനിടെ ശ്രവണശേഷി നഷ്ടമായി
കോയമ്പത്തൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എത്രമാതം സുരക്ഷിതമാണ്? കോയമ്പത്തൂരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയുണ്ടായ രണ്ട് അപകടങ്ങള്‍ മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയുടെ സുരക്ഷയെ കുറിച്ച് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.
കോയമ്പത്തൂരിനടുത്ത് ഉദുമല്‍പേട്ടില്‍ തുണിവ്യാപാരിയായ പോണ്ടിശെല്‍വത്തിന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ സംസാരിക്കുന്നതിനിടയില്‍ ഫോണിലൂടെ വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്ന് വലത്തേ ചെവിയുടെ ശ്രവണശേഷി ഭാഗികമായി നഷ്ടപ്പെട്ടു.
മൊബൈലില്‍ സംസാരിക്കുന്നതിനിടയില്‍ ഇദ്ദേഹത്തിന് പൊടുന്നെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഇടതുചെവിക്ക് പൊള്ളലേറ്റ പോണ്ടിശെല്‍വത്തിന് കടുത്ത വേദനയുമുണ്ടായി. നാവിന്റെ വലതുഭാഗത്തിന് പ്രവര്‍ത്തനശേഷി നഷ്ടപ്പെടുകയും ചെയ്തു. മുഖത്തിന്റെ വലതുഭാഗം ചലിപ്പിക്കാനുള്ള ശേഷിയും നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സേലത്തെ ഇളയരാജ എന്ന നിയമവിദ്യാര്‍ഥിക്കും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചു. മൈബൈലില്‍ വന്ന കോളിന് മറുപടി പറയാനായി അതെടുക്കുന്നതിനിടയില്‍ മൊബൈല്‍ ഹാന്റ് സെറ്റ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഇളയരാജയുടെ വലത്തേ കൈക്ക് സാരമായി പൊള്ളലേറ്റു. ബാറ്ററി അമിതമായി ചാര്‍ജ് ചെയ്തതുകൊണ്ടാണ് പൊട്ടിത്തെറിച്ചതെന്നാണ് ഹാന്റ്സെറ്റ് വിറ്റ സ്ഥാപനം അവകാശപ്പെടുന്നത്.












Click it and Unblock the Notifications