കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ യുദ്ധവീരനെ മോഷ്ടാവ് കൊലപ്പെടുത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ യുദ്ധവീരനായ കാന്തി ലാല്‍ ഗുല്യാനി(48)യെ മോഷ്ടാവ് കുത്തിക്കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഒരു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ച കാന്തി ലാല്‍ തെക്കന്‍ ദില്ലിയിലെ ഒരു സ്ഥാപനത്തില്‍ സെക്യുരിറ്റി സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി ജോലി സ്ഥലത്തേക്ക് ബസില്‍ പോകുമ്പോള്‍ കാന്തിലാലിന്റെ ബാഗ് ഒരു മോഷ്ടാവ് കത്തി ഉപയാഗിച്ച് മുറിക്കാന്‍ ശ്രമിച്ചു. മോഷ്ടാവിനെ തടുക്കാന്‍ ശ്രമിച്ച ഗുലാനിയ്ക്ക് കാലില്‍ കുത്തേറ്റു. മോഷ്ടാവിനു പിന്നാലെ ഇറങ്ങിയോടിയെങ്കിലും ഒരു ചൈല്‍ഡ് കെയര്‍ സെന്ററിനു മുന്നില്‍ ഗുല്യാനി തളര്‍ന്നുവീണു. ഒരു വഴിപ്പോക്കന്‍ ഇദ്ദേഹത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കാന്‍ കൂട്ടാക്കിയില്ലെന്ന് അദ്ദേഹത്തിന്റെ മകള്‍ ആരോപിച്ചു.

1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നായ്ക് സുബേദാറായി സേവനമനുഷ്ടിച്ച കാന്തി ലാല്‍ ഗുല്യാനിക്ക് ധീരതക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X