Get Updates
Get notified of breaking news, exclusive insights, and must-see stories!

തിങ്കളാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ്

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സപ്തംബര്‍ 26 തിങ്കളാഴ്ച നടക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ വടക്കന്‍ ജില്ലകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പു സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ തുടങ്ങി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ സ്ത്രീകളെ മാത്രം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. മുന്‍പരിചയമില്ലാത്ത ജീവനക്കാര്‍ മാത്രം ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സ്ഥലങ്ങളുമുണ്ട്. ഇതു സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഏഴ് ജില്ലകളിലായി 93.30 ലക്ഷം വോട്ടര്‍മാരാണുള്ളത്. 8614 വാര്‍ഡില്‍ 24,078 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ചൊവാഴ്ചയാണ് വോട്ടെണ്ണല്‍. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസറും അഞ്ച് പോളിംഗ് ഓഫീസര്‍മാരും ഉണ്ടാകും.

ഇടതുമുന്നണി-ഡിഐസി ബന്ധമാണ് വടക്കേ മലബാറിലെ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിഷേഷത. കോഴിക്കോട് കോര്‍പ്പറേഷന്‍ പോലുള്ള കേന്ദ്രങ്ങളില്‍ ഈ സഖ്യം വളരെ ശക്തമാണ്. അതേ സമയം പലയിടങ്ങളിലും തങ്ങളെ അവഗണിച്ച് ഡിഐസിക്കു സീറ്റ് നല്‍കിയെന്ന പരാതി ഇടതുമുന്നണിയിലെ സിപിഎം ഒഴികെയുള്ള ഘടകകക്ഷികള്‍ക്കുണ്ട്. വയനാട്ടിലും കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിലും കോണ്‍ഗ്രസും ബിജെപിയും നീക്കുപോക്കുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+