വോട്ടെടുപ്പ്: കണ്ണൂരില്‍ ശക്തമായ സുരക്ഷ
കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവുമേറെ പ്രശ്നസാധ്യതാ ബൂത്തുകളുള്ള കണ്ണൂരില്‍ സുരക്ഷ ശക്തമാക്കി. പ്രശ്നബൂത്തുകളിലേക്ക് പൊലീസ് സേന നീങ്ങിക്കഴിഞ്ഞു.
പ്രശ്നസാധ്യതയുളള ബൂത്തുകളില്‍ കാവലിനെത്തിയ തമിഴ്നാട്, കര്‍ണാടക പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. സമാധാന അന്തരീക്ഷത്തില്‍ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ എല്ലാ നടപടികളും ഇവിടെ സ്വീകരിച്ചിട്ടുണ്ട്.
കണ്ണൂരില്‍ പൊലീസിനുപുറമേ അര്‍ദ്ധ സൈനിക വിഭാഗങ്ങളേയും നിയോഗിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നിരീക്ഷകരും വോട്ടെടുപ്പ് ദിവസം സജീവമായി രംഗത്തുണ്ടാകും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് കണ്ണൂരില്‍ മാത്രം 201 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം നോട്ടീസ് നല്‍കിയതായി കളക്ടര്‍ കെ.എസ്. ശ്രീനിവാസ് അറിയിച്ചു. മതിയായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രമങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കണ്ണൂരിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications