മംഗളം പത്രത്തിന്റെ ഓഫീസ് ആക്രമിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ മംഗളം പത്രത്തിന്റെ ഓഫീസ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സപ്തംബര്‍ 25 ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം ഉണ്ടായത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. കല്ലായിലെ ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇടത് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് അക്രമം നടന്നത്.
അക്രമം നടക്കുമ്പോള്‍ പതിനഞ്ചോളം ജീവനക്കാര്‍ ഓഫീസിലുണ്ടായിരുന്നു. ഒരു ജീവനക്കാരനെ അക്രമികള്‍ കയ്യേറ്റം ചെയ്തു. സംഭവത്തെ തുടന്ന് ഓഫീസിന് പൊലീസ് കാവല്‍ എര്‍പ്പെടുത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications