ആദ്യഘട്ടത്തില്‍ 65 ശതമാനം പോളിംഗ്
തിരുവനന്തപുരം: എട്ടുജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കഴിഞ്ഞ തവണത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ 71.5 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാന ശരാശരി 66.5 ശതമാനവുമായിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. അനിഷ്ട സംഭങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രചാരണം ശനിയാഴ്ച വൈകിട്ട് സമാപിച്ചു. ഈ ജില്ലകളില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 28ന് നടക്കും.












Click it and Unblock the Notifications