ദാവൂദിനെതിരെ ഇന്റര്‍പോള്‍ നോട്ടീസയയ്ക്കും
ദില്ലി: ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള തീവ്രവാദിബന്ധമുള്ള ആഗോളകുറ്റവാളികള്‍ക്കെതിരെ പ്രത്യേക രാജ്യന്തര നോട്ടീസ് അയയ്ക്കാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചു.
അല്‍കെയ്ദയുമായും താലിബാനുമായും ബന്ധമുള്ള ആഗോള കുറ്റവാളികള്‍ക്കെതിരെ നോട്ടീസ് അയയ്ക്കാനാണ് കഴിഞ്ഞയാഴ്ച ബര്‍ലിനില്‍ ചേര്‍ന്ന ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചത്.
അല്‍കെയ്ദയുമായി ബന്ധമുള്ള ആഗോള കുറ്റവാളികളുടെ പട്ടികയില്‍ നേരത്തെ ഇന്റര്‍പോള്‍ ദാവൂദ് ഇബ്രാഹിമിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്റര്‍പോളിലെ 184 അംഗരാജ്യങ്ങളില്‍ ദാവൂദ് ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്ക് ഈ രാജ്യങ്ങളില്‍ പ്രവേശനം നിഷേധിക്കാനും ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനുമാണ് നിര്‍ദേശം.
ദാവൂദ് ഇപ്പോള്‍ പാകിസ്ഥാന്‍ നഗരമായ കറാച്ചിയിലാണ് താമസിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ഇന്റര്‍പോളിന്റെ പുതിയ നീക്കം പാകിസ്ഥാന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും.












Click it and Unblock the Notifications