പാകിസ്ഥാനില്‍ റോഡപകടങ്ങളില്‍ 38 മരണം
കറാച്ചി: തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് റോഡപകടങ്ങളിലായി 38 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു.
തീര്‍ഥാടനത്തിനു പോവുകയായിരുന്ന ബസ്സും തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ബസ്സും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. ഈ അപകടത്തില്‍ 32 പേര്‍ മരിച്ചു. രണ്ടാമത്തെ അപകടത്തില്‍ രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു. അപകടത്തില്‍ ആറു പേര്‍ മരിച്ചു.
പാകിസ്ഥാനില്‍ റോഡപകടങ്ങള്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതാണ് പ്രധാനമായും അപകടങ്ങള്‍ക്കു കാരണമാകുന്നത്.












Click it and Unblock the Notifications