ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്; സൂചിക 8400 കടന്നു
മുംബൈ: കഴിഞ്ഞയാഴ്ചത്തെ ഓഹരി സൂചികയിലെ 3.3 ശതമാനം ഇടിവിനു ശേഷം ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ്. തിങ്കളാഴ്ച ഓഹരി സൂചികയില്‍ 233 പോയിന്റിന്റെ വര്‍ധനവുണ്ടായി.
2.84 ശതമാനം വര്‍ധനവാണ് തിങ്കളാഴ്ച ഓഹരി സൂചികയിലുണ്ടായത്. മൂന്ന് മണിക്ക് സൂചിക 8,456.10 പോയിന്റിലെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച 8222.59 പോയിന്റില്‍ ക്ലോസ് ചെയ്ത ഓഹരി വിപണി 8280.06 പോയിന്റിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. 11 മണിയോടെ സൂചിക 8353.45 പോയിന്റിലെത്തി. പിന്നീടുള്ള വ്യാപാരത്തില്‍ 100 പോയിന്റോളം വര്‍ധനവുണ്ടായി.












Click it and Unblock the Notifications