കാലിത്തീറ്റ കുംഭകോണം: ലാലുവിനെതിരെ കുറ്റം ചുമത്തി
പാറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പാറ്റ്നയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയ്ക്ക ഉള്‍പ്പെടെ മറ്റു നൂറുപേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റു പ്രതികളോടൊപ്പം ലാലുവും മിശ്രയും കോടതിയില്‍ ഹാജരായിരുന്നു.
റാഞ്ചിയിലെയും ഡൊറാണ്ടയിലെയും സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 182 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതു സംബന്ധിച്ചാണ് കേസ്.












Click it and Unblock the Notifications