ബീഹാറില്‍ എല്‍ജെപി 195 സീറ്റുകളില്‍ മത്സരിക്കും
പട്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 190-195 സീറ്റുകളില്‍ മത്സരിക്കുമെന്ന് എല്‍ജെപി വക്താവ് സഞ്ജയ് സിംഗ് പറഞ്ഞു.
സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക് തുടങ്ങിയ കക്ഷികളുമായിച്ചേര്‍ന്ന് എല്‍ജെപി മൂന്നാംമുന്നണി രൂപീകരിച്ചിട്ടുണ്ട്. ഈ മുന്നണിയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. ഇതിലെ കക്ഷികളായ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി തുടങ്ങിയവയുമായി ചര്‍ച്ച നടത്തിയ ശേഷം സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ പാസ്വാന്‍ വെളിപ്പെടുത്തും.
സിപിഐ 40-45 സീറ്റുകളില്‍ മത്സരിക്കും. ഫോര്‍ഡ്വേഡ് ബ്ലോക്കും ആര്‍എസ്പിയും 10ല്‍ താഴെ സീറ്റുകളിലായിരിക്കും മത്സരിക്കുന്നത്.












Click it and Unblock the Notifications