തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ അന്ത്യംകുറിക്കും: ശ്രീധരന്‍ പിള്ള
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിയെ ശക്തിപ്പെടുത്തുമെന്നും യുഡിഎഫിന്റെ അന്ത്യംകുറിക്കുമെന്നും ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുത്തിയാട് വാര്‍ഡിലെ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിനെ ബിജെപി വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതോടെ ബിജെപിയുടെ അടിത്തറ ശക്തമാവുകയും യുഡിഎഫിന്റെ അന്ത്യം കുറിക്കുകയും ചെയ്യും.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി ആദ്യത്തെയോ രണ്ടാമത്തയോ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സ്വന്തം കാലില്‍ നിന്നുകൊണ്ടാണ് ബിജെപി ഈ നേട്ടം കൊയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications