Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ കളക്ടറെ ഇടതുകാര്‍ ബന്ദിയാക്കി

പത്തനംതിട്ട: പോസ്റല്‍ ബാലറ്റ് പേപ്പറുകള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചില്ലെന്ന് ആരോപിച്ച് പത്തനംതിട്ട ജില്ലാകളക്ടര്‍ എ.കെ.രാജനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സപ്തംബര്‍ 26 തിങ്കളാഴ്ച ഉച്ചക്ക് കളക്ടറേറ്റിലെത്തിയ പ്രവര്‍ത്തകരാണ് കളക്ടറെ തടഞ്ഞുവച്ചത്.

11,000ഓളം ഉദ്യോഗസ്ഥരെ ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ഇതുവരെയും പോസ്റല്‍ വോട്ടു രേഖപ്പെടുത്താനുള്ള ബാലറ്റ് പേപ്പര്‍ ലഭിച്ചില്ലെന്നു പറഞ്ഞാണ് പ്രവര്‍ത്തകര്‍ കളക്ടറെ ബന്ദിയാക്കിയത്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച തുടങ്ങുന്നതിനാല്‍ അതിനു മുന്‍പു തന്നെ ഉദ്യോഗസ്ഥര്‍ക്ക് വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വോട്ടെണ്ണല്‍ മാറ്റി വയ്ക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കൃത്യസമയത്ത് അച്ചടിച്ചു കിട്ടാത്തതു കൊണ്ടാണ് പോസ്റല്‍ ബാലറ്റ് പേപ്പറുകള്‍ എത്തിക്കാന്‍ വൈകിയതെന്നും ശനിയാഴ്ച വൈകീട്ടു തന്നെ ഇവ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച വൈകീട്ട് ഇവ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകുമെന്നും കളക്ടര്‍ വിശദീകരിച്ചെങ്കിലും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ബന്ദിയാക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+