ആദ്യഫലങ്ങള്‍ 11 മണിയോടെ പ്രഖ്യാപിക്കും
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സപ്തംബര്‍ 27 ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിക്കും. ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് വോട്ടിംഗ് നടത്തിയ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഫലം രാവിലെ 11 മണിയോടെ പ്രഖ്യാപിക്കും.
സംസ്ഥാനത്തെ 209 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍ എല്ലാ ബ്ലോക്കുകളിലും ഒരു വോട്ടെണ്ണല്‍ കേന്ദ്രമുണ്ടാകും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വോട്ടെണ്ണല്‍ കേന്ദ്രമാണുണ്ടാവുക.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഒരു റൗണ്ടില്‍ പൂര്‍ത്തിയാക്കും. ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ രണ്ട് മുതല്‍ മൂന്നു വരെ റൗണ്ടുകളിലായി പൂര്‍ത്തിയാക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫലപ്രഖ്യാപനം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തന്നെ നടക്കും. ജില്ലാ പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലം കളക്ടറേറ്റിലായിരിക്കും നടക്കുക. അഞ്ചു മണിയോടെ എല്ലാ ഫലങ്ങളും പ്രഖ്യാപിക്കും.


Click it and Unblock the Notifications