ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഹൃദയസംബന്ധമായ രോഗങ്ങള്‍ വികസിതലോകത്തിന്റെ ശാപമാണെന്ന് സംസ്ഥാന ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ പറഞ്ഞു. കൊച്ചിയില്‍ സപ്തംബര്‍ 25 ഞായറാഴ്ച ഹാര്‍ട്ട് കെയര്‍ എന്ന ട്രസ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടം ശാസ്ത്രപുരോഗതിയുടേതാണ്. എന്നാല്‍ മാറിവരുന്ന ജീവിതചര്യകളും ഭക്ഷണരീതികളുമാണ് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാക്കുന്നത്.
ആരോഗ്യസംരക്ഷണമേഖലയില്‍ വിപ്ലവകരമായ പുരോഗതിയുണ്ടായിട്ടും രോഗബാധിതരായവരുടെ എണ്ണം കുറയുന്നില്ല. നിലവിലുള്ള രോഗങ്ങള്‍ ഇല്ലായ്മ ചെയ്യുമ്പോള്‍ പുതിയ രോഗങ്ങളുണ്ടാകുന്നുവെന്നത് ദുരൂഹത തന്നെയാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ മനുഷ്യനെ പിന്‍തുടരുകയാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രോഗമാണിത്. അതുകൊണ്ടുതന്നെ ഇത് അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വച്ച് പ്രഗത്ഭ ഹൃദ്രോഗ വിദഗ്ധനായ ഡോ.ചെറിയാന്‍ ഫിലിപ്പിന് ആതുരസേവനരംഗത്തെ സമഗ്ര സംഭാവനക്കുള്ള ഹാര്‍ട്ട് കെയറിന്റെ അവാര്‍ഡ് സമ്മാനിച്ചു.
ഫിഷറീസ് വകുപ്പുമന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, മുന്‍ജസ്റിസ് നാരായണകുറുപ്പ്, ഡോ.ജോസ് ചാക്കോ പെരിയാപ്പുറം എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications