നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായിയിലെ ശാരദ വിലാസം എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. തുടക്കം മുതലേ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ കാരപ്പറമ്പ് ജിഎല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള കോഴിക്കോട് കോര്‍പ്പറേഷനിലെ തിരുത്തിയാട് വാര്‍ഡില്‍ വോട്ട് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി.












Click it and Unblock the Notifications