ഇടതു-ഡിഐസി സഖ്യം വിജയിക്കും: മുരളി
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-ഡിഐസി സഖ്യം വന്‍വിജയം നേടുമെന്ന് ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
80 ശതമാനം വോട്ടുകളും ഈ സഖ്യത്തിനു ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കാരപ്പറമ്പ് ജിഎല്‍പിഎസില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫ് പരസ്യമായാണ് കൂട്ടുകൂടിയത്. ഇതിനായി ലീഗ് ഏണി ചിഹ്നം പണയം വച്ചു. കൈപ്പത്തിക്കെതിരെ വോട്ട് രേഖപ്പെടുത്തിയതില്‍ വിഷമമില്ല. ഇന്ദിരാഗാന്ധിയെ പിന്നില്‍ നിന്ന് കുത്തിയവരാണ് ഇപ്പോള്‍ കൈപ്പത്തി കൈകാര്യം ചെയ്യുന്നത്. എല്‍ഡിഎഫിന്റേയും ഡിഐസിയുടേയും അണികള്‍ തമ്മില്‍ നല്ല യോജിപ്പുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications