Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ആര്‍ഐ പണം വികസനത്തിനുതകണം: ഭാട്യ

കൊച്ചി: ലോകബാങ്ക് സഹായത്തിനു പകരം വിദേശമലയാളികള്‍ അയക്കുന്ന പണം വേണ്ട രീതിയിലുപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ അഭിപ്രായപ്പെട്ടു. മട്ടാഞ്ചേരിയില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റെ 108-ാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം 16,000ളം കോടി രൂപ വിദേശമലയാളികള്‍ സംസ്ഥാനത്തേക്കയക്കുന്നുണ്ട്. ഇതു വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താത്തതെന്തെന്ന് പ്രാദേശിക നേതാക്കളും വ്യവസായഭരണസ്ഥാപനങ്ങളും കണ്ടെത്തണം. ഇത് സംസ്ഥാനത്തിന്റെ ഭൂപടത്തെ തന്നെ മാറ്റിമറയ്ക്കും.

ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ വ്യവസായികള്‍ ശ്രദ്ധിക്കണം. ചെറിയ കാലയളവിലേക്കുള്ള പദ്ധതികള്‍ ഒന്നോ രണ്ടോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെങ്കിലും ദീര്‍ഘകാലമായുളള പ്രശ്നപരിഹാരത്തിന് ഗുണകരമാകില്ല. ശരിയായ ലക്ഷ്യം മുന്നില്‍ കണ്ട് മാര്‍ഗം സാധൂകരിച്ച് മുന്നേറിയില്ലെങ്കില്‍ നാമെപ്പോഴും പിന്നോക്കാവസ്ഥയില്‍ തന്നെ നിലകൊള്ളും. സാമ്പത്തികഭദ്രതയാണ് പുരോഗതിയിലേക്കുള്ള പ്രധാനചുവടുവയ്പ്പെന്നും ഗവര്‍ണര്‍ പറഞ്ഞു.മികച്ച വ്യവസായങ്ങള്‍ക്കും വ്യവസായികള്‍ക്കുമുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+