Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിക്കുന്നു: പിണറായി

കണ്ണൂര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജ-യന്‍ പറഞ്ഞു. പിണറായി ശാരദാവിലാസം സ്കൂളില്‍ വോട്ടുചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കം മുതലേ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് തടസം നില്‍ക്കുകയാണ്. പലയിടത്തും ആളുകളെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യുന്നത് തടസപ്പെടുത്താനാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ത്തിയാകും.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണ് സിപിഎമ്മുകാര്‍ കണ്ണൂരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+