അക്രമം: കൂത്തുപറമ്പില്‍ പോളിംഗ് തടസപ്പെട്ടു
കൂത്തുപറമ്പ്: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. കൂത്തുപറമ്പിനടുത്ത് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കണ്ടേരി വാര്‍ഡില്‍ സിപിഎമ്മുകാരുടെ അക്രമത്തെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ടു.
അക്രമത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചിത്രകുമാര്‍, ബൂത്ത് ഏജന്റ് സുരേന്ദ്രന്‍ എന്നിവര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു.
തളിപ്പറമ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മൂന്നു പേരെ പൊലീസ് അറസ്റ് ചെയ്തു. പാനൂരില്‍ കള്ളവോട്ടിന് ശ്രമിച്ച പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടി രക്ഷപ്പെട്ടു.
തില്ലങ്കേരി പഞ്ചായത്തിലെ പെരിങ്ങാനം ബൂത്തില്‍ യുഡിഎഫ് ഏജന്റുമാരെ ഇരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പാപ്പിനിശേരിയിലെ ഒരു ബൂത്തില്‍ സിഎംപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചതായും ആരോപണമുയര്‍ന്നു.












Click it and Unblock the Notifications