Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഘട്ടത്തില്‍ 60 ശതമാനം വോട്ടെടുപ്പ്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ആറ് ജില്ലകളില്‍ സെപ്തംബര്‍ 26 തിങ്കളാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 60 ശതമാനം പോളിംഗ് നടന്നതായാണ് ആദ്യ റിപ്പോര്‍ട്ട്.

കൃത്യമായ കണക്ക് കിട്ടാന്‍ ചൊവാഴ്ച ആയേയ്ക്കും. രാവിലെ മുതല്‍ തന്നെ കണ്ണൂരും പാലക്കാട്ടുമാണ് കനത്ത വോട്ടെടുപ്പ് നടന്നത്. കണ്ണൂരില്‍ ചില സ്ഥലങ്ങളില്‍ അക്രമം ഉണ്ടായിട്ടും വോട്ടെടുപ്പ് ശതമാനം കൂടുതലായിരുന്നു.

ഉച്ചയോടെ എല്ലാ ജില്ലകളിലും 50 ശതമാനത്തോളം വോട്ടുകളാണ് പോള്‍ ചെയ്തത്. തുടര്‍ന്ന് വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു.

കണ്ണൂര്‍ ഒഴിച്ച് മറ്റ് ജില്ലകളിലൊന്നും തന്നെ കാര്യമായ ക്രമസമാധാന പ്രശ്നം ഉണ്ടായില്ല.

27 ചൊവാഴ്ച രാവിലെ വോട്ട് എണ്ണി തുടങ്ങും. ഉച്ചയോടെ ആദ്യ ഫലം അറിവാകുമെന്നാണ് കരുതുന്നത്.

അവസാനഘട്ടത്തില്‍ 55 ശതമാനം പോളിംഗ്
4.45 പിഎം

കോഴിക്കോട്: ആറ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് അവസാനഘട്ടത്തിലെത്തിയപ്പോള്‍ 55 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് കൂടുതല്‍ പോളിംഗുണ്ടായത്.

ഇതുവരെ 50 ശതമാനം പോളിംഗ്
3.45 പിഎം

കോഴിക്കോട്: ആറ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കോഴിക്കോടും പാലക്കാട്ടും 50 ശതമാനം പോളിംഗ് നടന്നു. കണ്ണൂരില്‍ 52 ശതമാനവും വയനാട്ടില്‍ 54 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മലപ്പുറത്ത് 48 ശതമാനവും കാസര്‍കോഡ് 45 ശതമാനവും പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.

രണ്ടു മണി വരെ 43.5 ശതമാനം പോളിംഗ്
2.30 പിഎം

കോഴിക്കോട്: ആറ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ 43.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കോഴിക്കോടും പാലക്കാട്ടും 45 ശതമാനം വോട്ടിംഗ് നടന്നു. കണ്ണൂരില്‍ 44 ശതമാനവും വയനാട്ടില്‍ 43 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മലപ്പുറത്തും കാസര്‍കോഡും 42 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളുണ്ടായെങ്കിലും പോളിംഗ് പൊതുവെ സമാധാനപരമാണ്.

ഇതുവരെ 37.5 ശതമാനം പോളിംഗ്

കോഴിക്കോട്: ആറ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 37.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മലപ്പുറത്തും കോഴിക്കോടും ഇതുവരെ 40 ശതമാനം പോളിംഗുണ്ടായി. കണ്ണൂരില്‍ 38 ശതമാനവും കാസര്‍കോഡ് 35 ശതമാനവും വയനാട് 37 ശതമാനവും പാലക്കാട് 36 ശതമാനവും പേര്‍ വോട്ട് ചെയ്തു.

ഇതുവരെ 33 ശതമാനം പോളിംഗ്

കോഴിക്കോട്: ആറ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 33 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കണ്ണൂരില്‍ 32 ശതമാനവും കാസര്‍കോഡ് 30 ശതമാനവും പേര്‍ വോട്ട് ചെയ്തു. കോഴിക്കോട് 40 ശതമാനവും മലപ്പുറത്ത് 36 ശതമാനവും വയനാട് 31 ശതമാനവും പേര്‍ വോട്ട് ചെയ്തു.

11 മണി വരെ 22.5 ശതമാനം പോളിംഗ്

കോഴിക്കോട്: ആറ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ രാവിലെ 11 മണി വരെ 22.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. ഇവിടെ 25 ശതമാനം പോളിംഗുണ്ടായി. കോഴിക്കോട് 22 ശതമാനവും കണ്ണൂരില്‍ 20 ശതമാനവും മലപ്പുറത്തും കാസര്‍ഗോഡും 22 ശതമാനം വീതവും വയനാട്ടില്‍ 15 ശതമാവവും വോട്ടിംഗ് രേഖപ്പെടുത്തി.

കണ്ണൂരിലും പാലക്കാട്ടും കനത്ത പോളിംഗ്
11.00 എഎം

കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. കണ്ണൂരില്‍ ആദ്യരണ്ട് മണിക്കൂറിനുള്ളില്‍ 15 മുതല്‍ 20 ശതമാനം വരെ പോളിംഗുണ്ടായി. പാലക്കാട് ആദ്യരണ്ട് മണിക്കൂറിനുള്ളില്‍ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

രാവിലെ പത്തര വരെ 18.5 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് 15 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മലപ്പുറം, വയനാട് ജില്ലകളിലും ഭേദപ്പെട്ട പോളിംഗാണ് ആദ്യമണിക്കൂറുകളിലുണ്ടായത്. വയനാട്ടില്‍ 15 ശതമാനം പോളിംഗാണ് ആദ്യരണ്ട് മണിക്കൂറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കോഴിക്കോടും കാസര്‍കോഡും പോളിംഗ് മന്ദഗതിയിലാണ്.

തളിപ്പറമ്പില്‍ കള്ളവോട്ടിന് ശ്രമിച്ചു മൂന്നുപേരെ പൊലീസ് അറസ്റ് ചെയ്തു.

രണ്ടാം ഘട്ട പോളിംഗ് തുടങ്ങി, സമാധാനപരം

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളില്‍ പത്ത് ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

രണ്ടാം ഘട്ടത്തില്‍ ആറ് വടക്കന്‍ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് മണിക്ക് തുടങ്ങിയ പോളിംഗ് പൊതുവെ മന്ദഗതിയിലാണ്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഇവിടെ വോട്ടിംഗ് തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ അഞ്ച് ശതമാനം പോളിംഗുണ്ടായി. പാലക്കാട്, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ താരതമ്യേന പോളിംഗ് നിരക്ക് കുറവാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രശ്നബാധിത ബൂത്തുകളെന്ന് പ്രഖ്യാപിച്ച കേന്ദ്രങ്ങളില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. കോഴിക്കോട് ജില്ലയിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് കുറച്ചുനേരെ വോട്ടിംഗ് തടസപ്പെട്ടു. തകരാര്‍ പരിഹരിച്ച് പിന്നീട് ഇവിടെ വോട്ടിംഗ് തുടരുകയാണ്.

കണ്ണൂരിലെ പാനൂരില്‍ കള്ളവോട്ടിന് ശ്രമിച്ച ഒരാള്‍ പിടിക്കപ്പെടുമെന്ന നിലയിലായപ്പോള്‍ ഓടിരക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+