തുറവൂരില്‍ കനത്ത പോളിംഗ്
ചേര്‍ത്തല: ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കപ്പെട്ട ആലപ്പുഴയിലെ തുറവൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച പോളിംഗ് പുരോഗമിക്കുന്നു. കനത്ത പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് 2.30 വരെ 59 ശതമാനം വോട്ടര്‍മാരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് ഇവിടെ പോളിംഗ് നടക്കുന്നത്.
ശനിയാഴ്ച വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുള്ള പട്ടികയില്‍ 435 പേരും സ്ഥാനാര്‍ഥികളുടെ കൈവശമുള്ള വോട്ടര്‍പ്പട്ടികയില്‍ 734 പേരുമാണ് ഉണ്ടായിരുന്നത്. ഇത് തര്‍ക്കത്തിനിടയാക്കിയതോടെ ജില്ലാ വരണാധികാരി വോട്ടെടുപ്പ് മാറ്റിവയ്ക്കുകയും തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഇതുപ്രകാരമാണ് തിങ്കളാഴ്ച ഇവിടെ വോട്ടെടുപ്പ് നടത്തിയത്.


Click it and Unblock the Notifications